കോഴിക്കോട്:വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കു സഹായവുമായി മുട്ടുങ്ങല്‍ എല്‍പി സ്‌കൂളിലെ കുരുന്നുകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാനായി 6280 രൂപയാണ് അവര്‍ സമാഹരിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ എം. നൂഹ് തുക ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറല്‍ മാനേജന്‍ കെ. പി. ഷാബുവിനു കൈമാറി.
അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്നു രക്ഷിച്ച് ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന സ്‌കൂളാണ് മുട്ടുങ്ങല്‍ എല്‍പിഎസ്. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് റോഷിമ എം., പിടിഎ പ്രസിഡണ്ട് ജിജീഷ് കെ. ടി. കെ, അക്കാദമിക് ഹെഡ് ദിനേശ് കെ. ടി, സൊസൈറ്റി ജനറല്‍ മാനേജര്‍ ടി. പി. രാജീവന്‍, ലീഗല്‍ ഓഫീസര്‍ കെ. ഉണ്ണിക്കൃഷ്ണന്‍, സെക്യൂരിറ്റി ഓഫീസര്‍ കെ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാടിന് സഹായവുമായി മുട്ടുങ്ങല്‍
എല്‍പിഎസിലെ കുരുന്നുകളും