കൊല്‍ക്കത്ത: പണമല്ല നീതിയേണ് വേണ്ടതെന്ന് ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. നഷ്ട പരിഹാരമായി പണം നല്‍കുന്നത്് എന്റെ മകളെ വേദനിപ്പിക്കുന്നതിനു തുല്യമാണ്, എനിക്കു നീതിയാണു വേണ്ടതെന്നും പിതാവ് പറഞ്ഞു. കുടുംബത്തിനു നല്‍കുന്ന വലിയ പിന്തുണയില്‍ പിതാവ് എല്ലാവരോടും നന്ദി അറിയിച്ചു. കേസ് സിബിഐയാണു അന്വേഷിക്കുന്നത്.
സിബിഐ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റു ചെയ്യുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും സിബിഐ അറിയിച്ചി പിതാവ് പറഞ്ഞു.
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബംഗാളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാണു രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കുറ്റവാളിക്കു വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കും. സിപിഎമ്മും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലിനെ അറസ്റ്റു ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പണമല്ല നീതിയാണ് വേണ്ടത്;കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്