ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു.ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ വഹിച്ചാണ്എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിയത്.ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 ഉപയോഗിച്ചാണ് ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08നെ ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി.ദുരന്തനിവാരണത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഇഒഎസ്-08ന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08 പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകും എന്ന് കണക്കാക്കപ്പെടുന്നു. ഒരു വര്‍ഷത്തെ ദൗത്യകാലാവധിയാണ് ഈ ഉപഗ്രഹത്തിന് നിശ്ചയിച്ചിട്ടുള്ളത്.

എസ്എസ്എല്‍വി എന്ന ഇസ്രൊയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ദൗത്യവിജയത്തോടെ എസ്എസ്എല്‍വി വികസനം പൂര്‍ത്തിയായതായി ഇസ്രൊ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ഇനി വിക്ഷേപണ വാഹന നിര്‍മ്മാണം സ്വകാര്യമേഖലയ്ക്ക് കൈമാറും. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഇസ്രൊ ചെയര്‍മാന്‍ അഭിനന്ദിച്ചു.

 

 

 

ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *