തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നേട്ടം കൈവരിച്ചു ബ്ലെസി ചിത്രം ‘ആടുജീവിതം’. മികച്ച നടനും, സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള അവാര്‍ഡാണ് ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജും ബ്ലെസിയും സുനില്‍ കെ.എസും കരസ്ഥമാക്കിയത്.
ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തില്‍ ഹക്കീമായി വേഷമിട്ട കെ.ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്‌കാരമുണ്ട്. റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ എന്നിവര്‍ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.മികച്ച നടിമാരായി ഉര്‍വശിയേയും ബീനാ ആര്‍.ചന്ദ്രനേയും തിരഞ്ഞെടുത്തു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.