യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലെ 8 മുതല്‍ 12ക്ലാസ്സ് വരെ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കായി ‘യു ജീനിയസ് ‘ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23 ന് അല്‍ ഹിന്ദ് കാലിക്കറ്റ് ടവറില്‍ വെച്ചാണ് പ്രാരംഭ മത്സരങ്ങള്‍ നടത്തുക.ഒരു സ്‌കൂളില്‍ നിന്ന് 4 ടീമുകള്‍ക്ക് പങ്കെടുക്കാം.രണ്ട് പേര്‍ വീതം ടീം ആയിട്ടാണ് മത്സരിക്കുക. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ മൈസൂരില്‍ വെച്ച് നടക്കുന്ന മേഖല മത്സരങ്ങളിലും അതില്‍ വിജയിക്കുന്നവര്‍ മുംബൈയില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരത്തിലും മാറ്റുരയ്ക്കും. വിജയികള്‍്കകുള്ള സമ്മാനം 2 ലക്ഷം രൂപയാണ്. കോഴിക്കോട് നടക്കുന്ന പ്രാരംഭ ഘട്ടത്തില്‍ 100 സ്‌കൂളുകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കും..
വിശദ വിവരങ്ങള്‍ക്കായി വിളിക്കാം. 7349049473, 7306987019.

 

 

 

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *