തൃശൂര്‍:നിക്ഷേപത്തട്ടിപ്പു കേസില്‍ കെപിസിസി സെക്രട്ടറി കസ്റ്റഡിയില്‍. ഹീവാന്‍സ് നിധി ലിമിറ്റഡ് എംഡിയായ സി.എസ്.ശ്രീനിവാസന് ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പൂങ്കുന്നം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹീവാന്‍സ് നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴി കോടികള്‍ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണ് പരാതി ഏതാണ്ട് 17 കോടിയോളം രൂപ തട്ടിയതായാണ് റിപ്പോര്‍ട്ട്. സ്ഥാപനത്തിന്റെ ചെയര്മാന് വ്യവസായി ടി.എ.സുന്ദര്‍ മേനോനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കാലടിയില്‍ നിന്നാണ് ശ്രീനിവാസനെയും പിടികൂടിയത്. തൃശൂര്‍ കോര്‍പറേഷനിലെ മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ കൂടിയാണ് ശ്രീനിവാസന്. ഇയാള്‍ക്കെതിരെ 18 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിക്ഷേപ തട്ടിപ്പ്; കെപിസിസി സെക്രട്ടറി കസ്റ്റഡിയില്‍