ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: വനിതാ കമ്മിഷന്‍ അധ്യക്ഷ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: വനിതാ കമ്മിഷന്‍ അധ്യക്ഷ

കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ ആത്മാഭിമാനത്തോടെ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടാക്കാന്‍ ഈ വിധി സഹായമാകുമെന്നും പി.സതീദേവി പറഞ്ഞു.

കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് മറ്റുള്ളവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് പുറത്തു വിടണമെന്നാണു വനിതാ കമ്മിഷന്റെ ആഗ്രഹം. മറ്റൊരാളുടെയും സ്വകാര്യതയ്ക്കു ഭംഗം വരുത്താതെ ഈ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാണു വനിതാ കമ്മീഷന്റെ അഭിപ്രായം” പി. സതീദേവി പറഞ്ഞു.

 

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: വനിതാ കമ്മിഷന്‍ അധ്യക്ഷ

 

Share

Leave a Reply

Your email address will not be published. Required fields are marked *