ആതന്‍സ്: ഗ്രീസ് തലസ്ഥാനമായ ആതന്‍സിനു സമീപം പെന്റെലിയില്‍ നാശം വിതച്ച് കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. നനിയന്ത്രണ വിധേയമല്ലാതെയാണ് തീ പടരുന്നത്. ഇറ്റലി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചത്. ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് ഗ്രീസില്‍ പുതിയ കാര്യമല്ല. 2018ല്‍ 100 പേരാണ് കാട്ടുതീയില്‍ ഇവിടെ മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം മാത്രം 20 പേരാണ് രാജ്യത്തുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടത്.
ആതന്‍സില്‍ നാശം വിതച്ച് കാട്ടുതീ