വയനാട്ടിലെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് അടക്കമുള്ളവ സാധ്യമാക്കും; മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടിലെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് അടക്കമുള്ളവ സാധ്യമാക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഉപജീവനത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ളവ സാധ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്‌കൂള്‍, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാര്‍ഗം, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗണ്‍സലിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തും. നിര്‍മാണഘട്ടത്തില്‍ ദുരന്തബാധിതര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടില്‍ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവര്‍ക്ക് ലോക്കല്‍ ഗാര്‍ഡിയനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടില്‍ പോവാന്‍ താല്‍പ്പര്യമുള്ളവര്‍, സ്വന്തം നിലയില്‍ വാടക വീട്ടിലേക്ക് മാറുന്നവര്‍, സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലെ വാടകവീടുകള്‍ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാന്‍ 18 അംഗ സംഘത്തിന്റെ വിശദമായ സര്‍വ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

 

 

വയനാട്ടിലെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ്
അടക്കമുള്ളവ സാധ്യമാക്കും; മന്ത്രി മുഹമ്മദ് റിയാസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *