കോഴിക്കോട്: മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനക്ക് അനുസൃതമായ ദേശീയത മതേതര കാഴ്ച്ചപ്പാടില്‍, മാനവിക കാഴ്പ്പാടില്‍ അധിഷ്ഠിതമായി വളര്‍ന്ന് വരേണ്ടതാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. സറീന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍
അളകാപുരി ജൂബിലി ഹാളില്‍ ‘ ഇന്ത്യന്‍ ഭരണഘടനയും നമ്മുടെ ദേശീയതയും’എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഭരണഘടന മുന്നോട്ട് വെക്കുന്നത് വ്യത്യസ്ഥതകളെ ഉള്‍കൊള്ളുന്ന ഒരു സംവിധാനം ആണെന്നും അല്ലാതെ വൈവിദ്ധ്യരഹിത മായ ഏകത്വ മല്ലെന്നും അദ്ദേഹം പറഞ്ഞു.പ്രൊ. മുഹമ്മദലി ഒ.കെ സ്വാഗതവും ഡോ. പ്രഭാകരന്‍ പി.എം നന്ദിയും പറഞ്ഞു.
മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത
ഭരണഘടനാവിരുദ്ധം; ഡോ. സെബാസ്റ്റ്യന്‍ പോള്‍