ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി മേധാവി മാധബി ബുച്ചിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷിത നീക്കവുമായി നിക്ഷേപകര്‍. ഇന്ന് രാവിലെ നടന്ന വ്യാപരത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഏഴ് ശതമാനം വരെ ഇടിഞ്ഞു. ഇതോടെ ഏകദേശം 53,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. 10 അദാനി ഓഹരികളുടെ വിപണി മൂല്യം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളെയും ഏറ്റവും കൂടുതല്‍ ബാധിച്ചു. ഏഴ് ശതമാനം നഷ്ടം നേരിട്ട് ബി.എസ്.ഇയില്‍ 1,656 നിലവാരത്തിലെത്തി. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ ഏകദേശം 5 ശതമാനം, അദാനി പവര്‍ നാല് ശതമാനം, അദാനി വില്‍മര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ് എന്നിവ ഏകദേശം 3 ശതമാനവും വീതം ഇടിവ് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാക്കള്‍ ബുച്ചിന്റെ രാജിയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.