കേരളത്തില്‍ 14 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

കേരളത്തില്‍ 14 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

ഇടിമിന്നലിന്റെ ഭാഗമായി ജാഗ്രതാ നിര്‍ദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഒഴിവാക്കണം. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തിവെച്ച് ഉടനെ കരയിലേക്ക് എത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.

 

 

കേരളത്തില്‍ 14 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *