ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന്റെയും അട്ടിമറിയുടെയും സൂത്രധാരന്‍ യുഎസ് ആണെന്നു മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലദേശ് ജനതയെ അഭിസംബോധന ചെയ്യാന്‍ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ ആരോപണം.സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ പരമാധികാരം യുഎസിന് കൈമാറാനും ബംഗാള്‍ ഉള്‍ക്കടലില്‍ അവരുടെ അപ്രമാദിത്വം തുടരാനും അനുവദിച്ചിരുന്നെങ്കില്‍ തനിക്ക് ഭരണത്തില്‍ തുടരാന്‍ സാധിക്കുമായിരുന്നുവെന്നാണ് ഹസീന പ്രസംഗത്തില്‍ ആരോപിച്ചത്.ബംഗ്ലാദേശിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ട്ടിന്‍ ദ്വീപ് ലഭിക്കുന്നതോടെ, ബംഗാള്‍ ഉള്‍ക്കടലില്‍ യുഎസിന് വലിയ മേല്‍ക്കോയ്മ ലഭിക്കുമായിരുന്നു.
ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ എത്തുമെന്ന് ഉറപ്പായതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് അഭിസംബോധനാ പ്രസംഗം ഹസീന ഒഴിവാക്കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ക്കു മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് ഞാന്‍ അനുവദിക്കില്ല. മതമൗലികവാദികളുടെ കൗശലങ്ങളില്‍ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണ്. ഇനിയും ബംഗ്ലദേശില്‍ തുടര്‍ന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേക്കാം.’പ്രസംഗത്തില്‍ ഷെയ്ഖ് ഹസീന വ്യക്തമാക്കി.രാജ്യം വിടാനുള്ള തീരുമാനം വളരെ പ്രയാസമേറിയതാണ്. ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതുകൊണ്ടാണ് താന്‍ അവരുടെ നേതാവായി മാറിയത്, ജനങ്ങളായിരുന്നു തന്റെ ശക്തിയെന്നും പ്രസംഗത്തില്‍ ഷെയ്ഖ് ഹസീന പറയാനിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് അട്ടിമറി; സൂത്രധാരന്‍ യുഎസ്,ഷെയ്ഖ് ഹസീന