വയനാടിനെ ചേര്‍ത്ത് പിടിച്ച് പ്രധാനമന്ത്രി

വയനാടിനെ ചേര്‍ത്ത് പിടിച്ച് പ്രധാനമന്ത്രി

വയനാട്; മുണ്ടക്കൈ, ചൂരല്‍മലദുരന്ത ബാധിത പ്രദാശങ്ഹള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവ സ്ഥലം നടന്ന് വീക്ഷിച്ച പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ചീഫ് സെക്രട്ടറി വേണു ഐഎഎസും,കളക്ടര്‍ മേഘശ്രീയും ഉണ്ടായിരുന്നു. ദുരന്ത മേഖലയിലേക്ക് സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. പ്രദേശത്തുണ്ടായ ദുരന്ത മേഖല വിശദമായി നടന്നുകണ്ട അദ്ദേഹം തന്നെ അനുഗമിച്ചവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി. തുടര്‍ന്നദ്ദേഹം വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.

വയനാടിനെ ചേര്‍ത്ത് പിടിച്ച് പ്രധാനമന്ത്രി

 

Share

Leave a Reply

Your email address will not be published. Required fields are marked *