വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കും
കോഴിക്കോട് : വസ്ത്രവ്യാപാര സംരംഭ രംഗത്തെ കൂട്ടായ്മയായ കേരള ടെക്‌സ്റ്റെയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ( കെ.ടി.ജി. എ ) ജില്ലാ സമ്മേളനവും ട്രേഡ് ഫെയര്‍ എക്‌സ്‌പോയും 12 നും 13നും കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12 ന് രാവിലെ 10.30 ന് ട്രെഡ് ഫെയര്‍ എക്‌സ്‌പോ മേയര്‍ ഡോ. എം. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 13 ന് രാവിലെ 10. 30 ന് കുടുംബവും, ബിസിനസും എന്ന വിഷയത്തില്‍ പ്രശസ്ത ട്രെയിനര്‍ പ്രമോദ് പി കെ ബാലകൃഷ്ണന്‍ ക്ലാസെടുക്കും . ഉച്ചയ്ക്ക് 2 ന് നടത്തുന്ന സെമിനാറില്‍ ടെക്‌സ്‌റ്റൈല്‍സ് മേഖലയിലെ പ്രമുഖരായ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍, ചമയം ബാപ്പു, ശോഭിക വെഡിങ് ചെയര്‍മാന്‍ ഇമ്പിച്ചമ്മദ് കല്ലില്‍, ശ്രീകൃഷ്ണ ടെക്‌സ്റ്റെയില്‍സ് മാനേജിങ് ഡയറക്ടര്‍ സി.പ്രഭാകരന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കും.
വൈകീട്ട് 4 ന് ജില്ലാ സമ്മേളനം. കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമന്‍ ( കല്യാണ്‍ സില്‍ക്‌സ് )ഉദ്ഘാടനം ചെയ്യും.
കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോഹര്‍ ടാംടണ്‍ ( സില്‍ക്കി വെഡിംഗ്) അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ മുഖ്യാതിഥിയാകും .
ടി നസ്‌റുദ്ദീന്‍ അനുസ്മരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാപ്പു ഹാജി നിര്‍വഹിക്കും .
മുഖ്യ പ്രഭാഷണം കെ ടി ജി എ വനിത വിങ് സംസ്ഥാന ഓര്‍ഗനൈസര്‍ ബീനാ കണ്ണന്‍ ( ശീമാട്ടി ) നിര്‍വഹിക്കും.
കെ ടി ജി എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മുജീബ് ഫാമിലി , സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ് റോയല്‍ വെഡിങ്, സംസ്ഥാന ട്രഷറര്‍ എം എന്‍ ബാബു ( എം എന്‍ ഫാഷന്‍ )എന്നിവര്‍ പ്രസംഗിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി പി എസ് സിറാജ് ( പ്രീതി സില്‍ക്‌സ്) സ്വാഗതവും
കെ എസ് രാമമൂര്‍ത്തി നന്ദിയും പറയും.
രാത്രി 8 മുതല്‍ സെഞ്ച്വറി മെര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക – കലാപരിപാടികളും അരങ്ങേറും.കെ ടി ജി എ യുടെ ആഭിമുഖ്യത്തില്‍ ആദ്യമായി നടത്തുന്ന ഈ എക്‌സ്‌പോയിലൂടെ, വസ്ത്രവ്യാപാരികള്‍ക്ക്, നൂതന വസ്ത്രങ്ങളെ പരിചയപ്പെടുത്താനും ബിസിനസ് ബന്ധങ്ങള്‍ ഊഷ്മളമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പ്രസിഡന്റ് ജോഹര്‍ ടാംടണ്‍ പറഞ്ഞു.വയനാട് പ്രകൃതി ദുരന്തബാധിതര്‍ക്ക് സംസ്ഥാന കമ്മിറ്റി സാമ്പത്തിക സമാഹരണം നടക്കുന്നുണ്ട്.എക്‌സ്‌പോയില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റ വിഹിതവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വസ്ത്ര മേഖലയിലെ മാനുഫാക്ച്ചറര്‍ , ഡീലേര്‍സ് , ഹോള്‍സെയിലേര്‍സ് എന്നിവരുടേത് ഉള്‍പ്പെട്ട 100 പരം സ്റ്റാളുകള്‍ എക്‌സ് പോയില്‍ സജ്ജീകരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന റിട്ടെയ്‌ലേര്‍സും ഫാഷന്‍ ഡിസൈനര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയോജനപ്പെടും. ഇതോടൊപ്പം നിരവധി ബിസിനസ് അവസരങ്ങളും ബ്രാന്റിംഗ് സ്‌പെയ്‌സുമാണ് ഒരുക്കുകയെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി
പി എസ് സിറാജ് പറഞ്ഞു.എക്‌സ്‌പോയുടെ ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാപ്പു ഹാജി നിര്‍വഹിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോഹര്‍ ടാംടണ്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി എസ് സിറാജ് ജോയിന്റ് സെക്രട്ടറി കെ എസ് രാമമൂര്‍ത്തി, കെ വി പ്രസന്ന കുമാര്‍, മീഡിയ കണ്‍വീനര്‍ ഷഫീക്ക് പട്ടാട്ട് എന്നിവര്‍ പങ്കെടുത്തു.
കെ ടി ജി എ – ജില്ലാ സമ്മേളനവും
ട്രേഡ് ഫെയര്‍ എക്‌സ്‌പോയും 12, 13ന്