കോഴിക്കോട്: പതിറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്ന വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരു പതിഷ്ടപരമാണെന്നും ,ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും എം ഇ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
എം ഇ എസ് പ്രസിഡണ്ട് ഡോ പി.എ ഫസല്‍ ഗഫൂര്‍ യോഗം ഉല്‍ഘാടനം ചെയ്തു. വഖഫ് നിയമങ്ങള്‍ വഖഫ് സ്വത്തിന്റെ സംരഷണത്തിനാണെന്നിരിക്കെ, പുതിയ ഭേദഗതികള്‍ വഖഫ് സ്വത്തുക്കള്‍ മുസ്ലിം സമുദായത്തില്‍ നിന്ന് അന്യാധീനപ്പെട്ട് പോകാന്‍ ഏറെ സാധ്യകകളുള്ള ഒളി അജണ്ടകള്‍ നിറഞ്ഞതാണ്. മുസ്ലിം സംഘടനകളുമായോ, പണ്ഡിതന്മാരുമായോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ നിലപാടുകളാല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കം നിരര്‍ത്ഥകവും, ഉല്‍കണ്ഠാ ജനകവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ എം ഇ എസ് പ്രസിഡണ്ട് പി.കെ അബ്ദുല്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ടി എം അഷ്‌റഫ്.സ്വാഗതവു, ട്രഷറര്‍ കെ.വി സലിം നന്ദിയും പറഞ്ഞു.സംസ്ഥാന സെക്രട്ടറിമാരായ സി.ടി സക്കീര്‍ ഉസൈന്‍ , വി പി അബ്ദുറഹിമാന്‍ ,ഡോ-റഹിം ഫസല്‍, പി.ടി ആസാദ്, ടി.പി എം സജല്‍ മുഹമ്മദ്, ബി.എം സുധീര്‍, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ആര്‍ കെ ശാഫി, കെ എം ഡി മുഹമ്മദ്, എം പി സി നാസര്‍;പ്രാഫ. എ എം പി ഹംസ കെ അബ്ദുല്‍ അസീസ്, ഷാഫി പുല്‍പ്പാറ, എ.സി അബ്ദുല്‍ അസീസ്, കെ ഹാഷിം, ‘ അഡ്വ: ഷമിംപക്‌സാന്‍, ടി.കെ അത്തിയത്ത്, പി.പി അബ്ദുള്ളകുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.