കല്പറ്റ: വയനാട്ടിലെ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു് വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്റെ വ്യാപ്തിയെ ക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. എല്ലാ കേന്ദ്ര ഏജന്‍സികളേയുംഅടിയന്തിരമായി സംഭവസ്ഥലത്തേക്ക് അയച്ചു. ഇത് സാധാരണ ദുരന്തമല്ല. ആയിരത്തോളം കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. പ്രദേശത്തെസാഹചര്യം നേരില്‍ കണ്ടു. ദുരന്തം നേരിട്ടവരെ ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിയും പരിക്കേറ്റവരെ ആശുപത്രിയിലും സന്ദര്‍ശിച്ചുവെന്ന് പധാനമന്ത്രി അറിയിച്ചു.
ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. എല്ലാ വിധ സഹായവും ഉറപ്പ് നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും ഉറപ്പ് നല്‍കി. ദുരന്ത ബാധിതരെ സഹായിക്കാന്‍ എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, സൈന്യം, എല്ലാവരെയും അയച്ചു.
നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. നമ്മളെല്ലാവരും അവര്‍ക്കൊപ്പമുണ്ട്. കേന്ദ്രം കേരള സര്‍ക്കാരിനൊപ്പമുണ്ടെന്നും പണത്തിന്റെ അഭാവത്തിന്റെ മൂലം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടില്ല.ദുരിതബാധിതരെ സഹായിക്കുന്നതിനാണ് ഇപ്പോള്‍ പ്രഥമപരിഗണന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനംചെയ്യുന്നു. വിശദമായ നിവേദനം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.