കോഴിക്കോട:് ടൗണ്‍ ഹാളില്‍ നടക്കുന്ന പാട്ടുകൂട്ടം കോഴിക്കോടിന്റെ 25-ാം വാര്‍ഷികാഘോഷം, ലോക ഫോക്ലോര്‍ ദിനാഘോഷവും 22ന് കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.വ്യത്യസ്തമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന നാല് പേര്‍ക്കാണ് 2024ലെ വാര്‍ഷികപുരസ്‌കാരം. റഹീം പൂവാട്ടുപറമ്പ് (സാംസ്‌കാരിക രത്‌നം – മരണനാന്തര പുരസ്‌കാരം )ഷിദ ജഗത് (മാധ്യമ രത്‌നം )രാഹുല്‍ കൈമല (ചലചിത്ര രത്‌നം )ബാലന്‍ വേ ട്ടുപുരക്കല്‍ (നാടന്‍കലാ രത്‌നം )എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാബു പറശ്ശേരി ചെയര്‍മാനും പാട്ടുകൂട്ടം കോഴിക്കോട് ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര കണ്‍വീനറുമായ അഞ്ചാംഗസമിതിയാണ് പുരസ്‌കാരനേതാക്കളെ തിരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പാട്ടുകൂട്ടം വാര്‍ഷിക പുരസ്‌കാരം.
കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് മുഖ്യാതിഥിയായി പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്ലോര്‍ വകുപ്പ് മുന്‍ മേധാവി ഡോ. ഇ കെ ഗോവിന്ദ വര്‍മ്മ രാജ ഫോക്ലോര്‍ ദിന സന്ദേശം നല്‍കും. നാടന്‍ പാട്ടുത്സവം കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ചെന്നറ മൗലാന കോളേജ് ഓഫ് ആര്‍ട്‌സ് -സയന്‍സ് ആന്‍ഡ് കൊമേഴ്സിന്റെ സഹകരണത്തോടെ കാലത്ത് നടക്കുന്ന ഫോക്ലോര്‍ ശില്പശാലയുടെ ഉദ്ഘാടനവും ബാബു പറശ്ശേരി നിര്‍വ്വഹിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബാബു പറശ്ശേരി, പാട്ടുകൂട്ടം ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര, ജൂറി അംഗം സന്ദീപ് സത്യന്‍, പ്രോഗ്രാം സബ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ജയന്ത് കുമാര്‍, കണ്‍വീനര്‍ പി കെ സുജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.