വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരാനും പുനരധിവാസം ഊര്‍ജ്ജിതമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.വീട് നഷ്ടമായവര്‍ക്ക് തല്‍ക്കാലം വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ മന്ത്രിസഭ ഉപസമിതിക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ േ
മന്ത്രിസഭാ ഉപസമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച് സൈന്യത്തിന്റെ അഭിപ്രായവും തേടുമെന്നും യോഗം പറഞ്ഞു.