മുല്ലപ്പെരിയാറിലുള്ളത് ജലബോംബ് ഡാം ഡീകമ്മീഷന്‍ ചെയ്യണം, ലോക് സഭയില്‍ ഡീന്‍ കുര്യാക്കോസ്

മുല്ലപ്പെരിയാറിലുള്ളത് ജലബോംബ് ഡാം ഡീകമ്മീഷന്‍ ചെയ്യണം, ലോക് സഭയില്‍ ഡീന്‍ കുര്യാക്കോസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലുള്ളത് ജല ബോംബാണെന്നും ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍ എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി . വിഷയത്തില്‍ അടിയന്തിര ചര്‍ച്ച വേണമെന്നും ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.ആശങ്ക ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും കേരള സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും തീര്‍ച്ചയായും ഇടപെടണം.

130 വര്‍ഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയും. പുതിയ ഡാം പുതിയ കരാര്‍ എന്നതായിരുന്നു കേരളം മുന്നോട്ടുവെച്ചിരുന്നത്. അതോടെപ്പം തമിഴ്‌നാടിന് ആവശ്യത്തിന് ജലം നല്‍കണമെന്ന നിലപാടും സംസ്ഥാനം സ്വീകരിച്ചിരുന്നു.

തമിഴ്‌നാടിനെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.മഴ പെയ്യുമ്പോള്‍ മാത്രം ആശങ്ക പ്രകടമാക്കേണ്ട കാര്യമല്ലിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

 

 

മുല്ലപ്പെരിയാറിലുള്ളത് ജലബോംബ് ഡാം
ഡീകമ്മീഷന്‍ ചെയ്യണം, ലോക് സഭയില്‍ ഡീന്‍ കുര്യാക്കോസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *