കനത്ത തിരിച്ചടി: ഫോഗട്ടിന് അയോഗ്യത

കനത്ത തിരിച്ചടി: ഫോഗട്ടിന് അയോഗ്യത

പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ ഉറപ്പിച്ച്, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാള്‍ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്.ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിമ്പിക്‌സില്‍ അവര്‍ക്ക് 50 കിലോഗ്രാമിലാണ് യോഗ്യത ലഭിച്ചത്.അധിക ഭാരം ഇല്ലാതാക്കാനായി രാത്രിയിലുടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്‌തെങ്കിലും ഭാര പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെയായിരുന്നു ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപനം.ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയത്.

നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് പാരീസില്‍ വിനേഷ് പ്രീക്വാര്‍ട്ടറില്‍ പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്സാന ലിവാച്ചിനെയാണ് കീഴടക്കിയത്. സെമിഫൈനലില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്‌നിലിസിനെയും കീഴടക്കി ചരിത്ര കുതിപ്പിലേക്ക് നീങ്ങുമ്പോഴാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത.

 

 

കനത്ത തിരിച്ചടി: ഫോഗട്ടിന് അയോഗ്യത

 

Share

Leave a Reply

Your email address will not be published. Required fields are marked *