കോഴിക്കോട്: പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഇല്ലാതെ സ്വന്തമാക്കാം. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക.2018ലെ പ്രളയത്തിലും ഇത്തരം ഇളവുകള്‍ നല്‍കിയിരുന്നു.
പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഫീസില്ലാതെ സ്വന്തമാക്കാം