ധാക്ക: ബംഗ്ലദേശില്‍ ഷെയ്ഖ് ഹസീന പ്രധാന മന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടിട്ടും കലാപം കലുഷിതമായി. കലാപകാരികള്‍ 24 പേരെ തീവെച്ചു കൊന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയാണ് അക്രമം. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്ക്ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് അക്രമികള്‍ തീയിട്ടു. നൂറുകണക്കിന് വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷന്‍ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളില്‍ വിദ്യാര്‍ഥികളും ജനങ്ങളും കാവല്‍ നില്‍ക്കുകയാണ്. കലാപം തുടരുന്ന ബംഗ്ലദേശില്‍നിന്ന് 6 കുട്ടികളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ധാക്കയില്‍നിന്ന് ഡല്‍ഹിയിലെത്തിച്ചതായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു.
നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുമെന്നാണ് ഔദ്യോഗിക വിവരം. പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദംരാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് തീരുമാനം.ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്ന് മുഹമ്മദ് യൂനുസ് വ്യരക്തമാക്കി. ഇടക്കാല സര്‍ക്കാര്‍ തുടക്കം മാത്രമാണെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടു നില്‍ക്കുന്ന സമാധാനം കൈവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.