ധാക്ക: വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം കലാപമായതോടെ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയില്‍ തുടരുന്നു. ദില്ലിയിലെ ഹിന്‍ഡന്‍ വിമാന താവളത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചേമുക്കാലോടെയാണ് ഷെയ്ഖ് ഹസീന ഇറങ്ങിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഹസീനയുമായി കൂടിക്കാഴ്ച നടത്തി.ബംഗ്ലാദേശ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ലണ്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെഏതാനും ദിവസങ്ങളില്‍ ഇന്ത്യയില്‍ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലില്‍ മകള്‍ സയിമ വാജേദിനെ കണ്ടു. ഹിന്‍ഡന്‍ വ്യോമ താവളത്തില്‍ എത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്. ദില്ലിയില്‍ ലോകാരോഗ്യ സംഘടന റീജണല്‍ ഡയറക്ടറാണ് സയിമ. ഷെയ്ഖ് ഹസീന ഇനി ബംഗ്‌ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകന്‍ സാജിബ് വാജേദ് വ്യക്തമാക്കി.
ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ
ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരും