വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ മുണ്ട കൈയിലും, സമീപ പ്രദേശത്തും വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 15വീടുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം നല്‍കാന്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേംമ്പര്‍ യാഷ് ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സംഘടനയുടെ സംസ്ഥാന നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരന്തത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപെട്ടവരുടെ സ്ഥിതി വിവരങ്ങള്‍ ശേഖരിച്ച് അവരുടെ സ്ഥാപനങ്ങള്‍ കൂടി പുന:സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുമെന്നും വാര്‍ത്താ കുറിപ്പിലൂടെ നേതാക്കള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോബി.വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യന്‍, സംസ്ഥാന നേതാക്കളായ സി.എച്ച്.ആലിക്കുട്ടി ഹാജി, നിജാം ബഷി, സി. വി. ജോളി കെ.കെ. നിയാസ്, കെ.എം. കുട്ടി, ടി. പി. എ. ഷെഫീക്ക്, അലി അയ്‌ന, ബൈജു തളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
യുണൈറ്റഡ് മര്‍ച്ചന്റ് ചേംമ്പര്‍ 15 വീടുകള്‍ക്കുള്ള സ്ഥലം നല്‍കും