പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേ ക്കിറങ്ങിയ മനഃശാസ്ത്രജ്ഞന്‍; ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള

പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേ ക്കിറങ്ങിയ മനഃശാസ്ത്രജ്ഞന്‍; ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള

കോഴിക്കോട്: പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്കിറങ്ങിയ മനഃശാസ്ത്രജ്ഞനാണെന്ന് ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്താ ധാര നൂതനമാണ്. അക്കാദമിക യോഗ്യത മാത്രമല്ല അനുഭവ ജ്ഞാനമാണ് ഉത്കൃഷ്ടമായ വഴികാട്ടി. ജീവിതത്തെ പ്രയാണമായി കണ്ടവരാണ് പ്രതിഭാശാലികള്‍. പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ രചിച്ച മനഃശാസ്ത്ര ഗ്രന്ഥമായ ചിന്താധാര പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള രചനാ ലോകത്ത് നവീനമായ ഇടപെടലാണ് ഗ്രന്ഥ രചനയിലൂടെ പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ നടത്തിയതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പുസ്തകം ഏറ്റുവാങ്ങി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ഡോ.ഹുസ്സൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ആറ്റക്കോയ പള്ളിക്കണ്ടി പുസ്തക പരിചയം നടത്തി. ഡോ.മോഹന സുന്ദരം, ഡോ.കെ.കുഞ്ഞാലി, ഡോ.ഇ.കെ.ഗോവിന്ദ വര്‍മ്മരാജ, നവീന വിജയന്‍ ആശംസകള്‍ നേര്‍ന്നു. പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ മറുമൊഴി നടത്തി. സംഘാടക സമിതി ജന.കണ്‍വീനര്‍ എ.വി.ഫര്‍ദീസ് സ്വാഗതവും കണ്‍വീനര്‍ സക്കരിയ്യ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു.

 

 

പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേ
ക്കിറങ്ങിയ മനഃശാസ്ത്ര ജ്ഞന്‍; ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള

Share

Leave a Reply

Your email address will not be published. Required fields are marked *