പി.ടി.നിസാര്‍
കോഴിക്കോട്:മന:ശാസ്ത്ര രംഗത്തെ അതുല്ല്യ പ്രതിഭയാണ് പ്രൊഫ:ഡോ.മുഹമ്മദ് ഹസ്സന്‍. തന്റെ തത്വശാസ്ത്രത്തെയും, മനഃശാസ്ത്ര മേഖലയെയും കോര്‍ത്തിണക്കി, മനസ്സുകളുടെ പ്രവര്‍ത്തന ശൈലിയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച വ്യക്തിത്വമാണദ്ദേഹം. കഴിഞ്ഞ അരനൂറ്റാണ്ടായി പതിനായിരങ്ങള്‍ക്ക് സാന്ത്വനമേകി അദ്ദേഹം കര്‍മ്മനിരതനാണ്. അദ്ദേഹം മുന്നോട്ട് നയിച്ചവര്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും സുഖ ജീവിതം നയിക്കുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എട്ടാംതരത്തില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയുടെ വലത് കാല്‍ തളര്‍ന്ന് പോകുകയും ഒരടിപോലും നിലത്ത് വെക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമേരിക്കയിലെയും, ഇന്ത്യയിലെയും പല ഡോക്ടര്‍മാരും കുട്ടിയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ഏതാനും ദിവസങ്ങളിലെ മന:ശാസ്ത്ര ചികിത്സയിലൂടെ കുട്ടിയെ സുഖപ്പെടുത്തുകയും സ്‌പോര്‍ട്‌സ് രംഗത്തടക്കം ആ കുട്ടി പങ്കെടുക്കുകയും സുഖ ജീവിതം നയിക്കുകയും ചെയ്ത സംഭവം ഇദ്ദേഹത്തിന്റെ ചികിത്സാ വിജയത്തിന്റെ അനുഭവങ്ങളിലൊന്ന് മാത്രമാണ്. കണ്ണിന്റെ കാഴ്ച, കേള്‍വി നഷ്ടപ്പെട്ടവര്‍ക്ക് അടഞ്ഞു കിടന്ന മനസിന്റെ വാതായനങ്ങള്‍ തുറന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് നയിച്ചതും നിരവധിയാണ്. മനസിന്റെ ഇതുവരെ കാണാത്ത തലങ്ങളിലേക്ക് ആണ്ടിറങ്ങിയ മന:ശാസ്ത്രജ്ഞനാണ് പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍. ഇരുപതോളം മന:ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, കുറ്റാന്വേഷണ വഴിയില്‍ തെളിയിക്കപ്പെടാതെ പോയ നിരവധി കേസുകള്‍ തെളിയിക്കാന്‍ വഴിയൊരുക്കിയ വ്യക്തി, മാറാട് കലാപത്തിന്റെ പിന്നാമ്പുറം കോടതിക്ക് മുമ്പില്‍ മന:ശാസ്ത്രപരമായി അപഗ്രഥിച്ച കേരളത്തിലെ ഏക മനഃശാസ്ത്രജ്ഞനാണദ്ദേഹം.
പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍ രണ്ട് മനഃശാസ്ത്ര ചികിത്സാ ആശുപത്രികളുടെ ചെയര്‍മാനാണ്. മനസ്‌നേഹ ഹോസ്പിറ്റല്‍ മഞ്ചേരി, മനശാന്തി ഹോസ്പിറ്റല്‍ ഐക്കരപ്പടി. മനസ്‌നേഹ ഹോസ്പിറ്റല്‍ മഞ്ചേരിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ.ഹസ്സന്‍ ജവഹര്‍അലി പ്രൊഫ. ഡോ.മുഹമ്മദ് ഹസ്സന്റെ മൂത്ത പുത്രനാണ്. ഡോ. ജവഹര്‍അലിയുടെ പുത്രനായ ഡോ.ഹസ്സന്‍ ജവഹറും ഇവിടെ ഫിസിഷ്യനായി സേവനമനുഷ്ഠിക്കുന്നുണ്ട്.ഈ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ പി.കെ.കുട്ടി പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്റെ സഹോദരീ ഭര്‍ത്താവാണ്.ഈ ആശുപത്രിയില്‍ എല്ലാവിധ മാനസിക രോഗങ്ങള്‍ക്കും സൈക്കോ തെറാപ്പിയോടുകൂടി ഹോമിയോ മെഡിസിന്‍ നല്‍കികൊണ്ടുള്ള ചികിത്സ നല്‍കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ്.
മനഃശാസ്ത്ര ഹോസ്പിറ്റല്‍ ഐക്കരപ്പടിയിലെ ചീഫ് ഫിസിഷ്യന്‍ പ്രഗല്‍ഭ സൈക്യാട്രിസ്റ്റ് ഡോ.അനീസ് അലി പ്രൊഫ:ഡോ.മുഹമ്മദ് ഹസ്സന്റെ രണ്ടാമത്തെ മകനാണ്. ഈ ഹോസ്പിറ്റലിലും കിടത്തി ചികിത്സാ സൗകര്യമുണ്ട്. ഡോ.അനീസ് അലി സംസ്ഥാനത്തിനകത്തും, ജിസിസി രാജ്യങ്ങളിലും പ്രാക്ടീസുള്ള ഡോക്ടറും സൈക്യാട്രിക് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയുമാണ്. മൂന്നാമത്തെ മകനായ ഡോ.അബ്ദുള്ള സമീര്‍ ജിജു ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗം ഡോക്ടറും സിനിമാ നടനുമാണ്. നാലാമത്തെ മകനായ യാസീന്‍ ഹസന്‍ യുഎഇയില്‍ ബിസിനസ്സ് സംരംഭം നടത്തുകയാണ്. മകള്‍ സാജിത സലീം.
പ്രൊഫ.ഡോ.മുഹമ്മദ് ഹസ്സന്‍
ഫോണ്‍: 9447040467