സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് അപകടം: 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് അപകടം: 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: എടച്ചേരിയില്‍ സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കാര്‍ത്തികപ്പള്ളി എം.എം. ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബസ്സാണ് അപകടത്തില്‍ പെട്ടത്. വടകരയില്‍നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ജാനകി എന്ന ബസും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വാഹത്തില്‍ കുടുങ്ങിയ ഡ്രൈവറെയും വിദ്യാര്‍ഥിയേയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

എടച്ചേരി പോലീസ് സ്റ്റേഷനടുത്തുള്ള കളയാംവെള്ളി പാലത്തിനടുത്തുവെച്ചാ് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ക്കും മുന്നിലിരുന്ന 13 കുട്ടികള്‍ക്കുമാണ് പരിക്ക് പറ്റിയത്.

പരിക്കേറ്റ 12 കുട്ടികള്‍ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ ഒരു കുട്ടിയേയും കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് തുടയെല്ലിന് പൊട്ടലുണ്ട്. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു.

 

 

സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് അപകടം:
13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *