‘നമ്മുടെ വയനാട്’ സാന്ത്വന യാത്ര തുടങ്ങി

‘നമ്മുടെ വയനാട്’ സാന്ത്വന യാത്ര തുടങ്ങി

കോഴിക്കോട് : കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ( കെ ഇ സി ) മോണ്ടിസ്സോറി ട്രയിനിംഗ് വിഭാഗം നേതൃത്വം നല്‍കുന്ന ‘നമ്മുടെ വയനാട്’ പദ്ധതിക്ക് തുടക്കമായി. കേരളത്തിലുടനീളമുള്ള കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രയിനിങ്ങ് സെന്ററുകളില്‍ നിന്ന് തെരഞ്ഞെടുത്ത 50 അധ്യാപിക – വിദ്യാര്‍ത്ഥിനികള്‍ വയനാട്ടിലെ മേപ്പാടി ദുരിതാശ്വാസ കേന്ദ്രത്തിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും സാന്ത്വനം പകരാന്‍ കളിക്കോപ്പുകളും ഗാനങ്ങളുമായി 5 ദിവസം വീതം ക്യാമ്പ് ചെയ്യും. ആദ്യ ബാച്ച് മാവൂര്‍ റോഡില്‍ മേയര്‍ ബീനാ ഫിലിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തതോടെ മേപ്പാടിക്ക് പുറപ്പെട്ടു. കെ ഇ സി രക്ഷാധികാരി എം എ ജോണ്‍സണ്‍ സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ കൊല്ലറയ്ക്കല്‍ സതീശന്‍, ചെയര്‍മാന്‍ പ്രതാപ് മൊണാലിസ, കോഴിക്കോട് സെന്റര്‍ പ്രിന്‍സിപ്പല്‍ പി രേഷ്മ, വിവിധ ജില്ലകളിലെ സെന്ററുകളെ പ്രതിനിധീകരിച്ച് ശാരിക പി എ ( കൊടുങ്ങല്ലൂര്‍) ശ്രീലക്ഷ്മി ( ഗുരുവായൂര്‍), നീതു സിജോ (തൃശൂര്‍), സൗബാനത്ത് എ കെ (കവനാട് മലപ്പുറം), രേഷ്മ പി (മാവൂര്‍ റോഡ്), വിജില കെ എസ് (വടകര), മദന്‍ലാല്‍ കെ ബി (സുല്‍ത്താന്‍ ബത്തേരി), അനൂപ് കെ എ (മാനന്തവാടി), ലെസിജ എം എ (മുട്ടില്‍), പ്രേമലത കെ ടി വി (കാഞ്ഞങ്ങാട്), ലത എ വി (ചീമേനി), കീര്‍ത്തി (നീലേശ്വരം) എന്നിവര്‍ നേതൃത്വം നല്‍കി.

 

 

‘നമ്മുടെ വയനാട്’ സാന്ത്വന യാത്ര തുടങ്ങി

 

Share

Leave a Reply

Your email address will not be published. Required fields are marked *