കോഴിക്കോട്:വിലങ്ങാട് ഉരുള്‍ പൊട്ടല്‍ മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്ന് കെഡിപി ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
പ്രദേശത്തു വീടുകളും കടകളും കുരിശുപള്ളിയും ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിരവധിപേര്‍ ചികിത്സയിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുകയാണ്. ഗുരുതരമായ അവസ്ഥയില്‍ നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്ന് യോഗം കുറ്റപ്പെടുത്തി.ജില്ലാ പ്രസിഡന്റ് ജയരാജന്‍ മൂടാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനോജ് കാരന്തൂര്‍
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളാ ഡെമോക്രറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുമെന്ന് യോഗം തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന സംഭാവന ചെയ്യണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. അനില്‍ കുമാര്‍,റംല വടകര, ഇക്ബാല്‍ കുറ്റിച്ചിറ, ആതിര കൊയിലാണ്ടി, അസ്ലം ബാലുശ്ശേരി, സൂപ്പി കൊടുവള്ളി, നസീര്‍ കോളായി തുടങ്ങിയവര്‍ സംസാരിച്ചു.
വിലങ്ങാട് ദുരന്തം മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണം കെഡിപി