കേരളത്തില്‍ എയിംസ് പരിഗണനയിലെന്ന് ജെ.പി. നഡ്ഡ

കേരളത്തില്‍ എയിംസ് പരിഗണനയിലെന്ന് ജെ.പി. നഡ്ഡ

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തിന് അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ. കേരളം മാതൃകാ സംസ്ഥാനമാണെന്നും അതിനാല്‍ എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്താണെന്നുമുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.കൂടുതല്‍ സംസ്ഥാനങ്ങളില്‍ എയിംസ് വ്യാപിപ്പിക്കുമെന്നും കേരളം അതില്‍പ്പെടുമെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.കേരളത്തില്‍ എയിംസ് വേണമെന്നതിനെ ചൊല്ലി എം.പിമാര്‍ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ബഹളം വെച്ചിരുന്നു.

 

 

 

കേരളത്തില്‍ എയിംസ് പരിഗണനയിലെന്ന് ജെ.പി. നഡ്ഡ

 

Share

Leave a Reply

Your email address will not be published. Required fields are marked *