പരിയാരം: ആതുര ശുശ്രൂഷാരംഗത്ത് മികച്ച സേവനപാരമ്പര്യമുള്ള മംഗലാപുരത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി – ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രഥമ ഇന്‍ഫോ സെന്റര്‍ പരിയാരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രേയസ് കോംപ്ലക്‌സില്‍ ആരംഭിച്ച ഇന്‍ഡ്യാന ഇന്‍ഫോ സെന്ററിന്റെ പ്രവര്‍ത്തനോത്ഘാടനംവിജിന്‍ എം.എം.എല്‍.എ നിര്‍വ്വഹിച്ചു. ഉണ്ണികൃഷ്ണന്‍ ടി.വി (ചെയര്‍മാന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ചെറുതാഴം ഗ്രാമപഞ്ചായത്ത്) സാമൂഹ്യ പ്രവര്‍ത്തകന്‍ നജീമുദ്ദീന്‍, ശശിധരന്‍ (മുന്‍ പഞ്ചായത്ത് സെക്രട്ടറി), സുഗതന്‍ പരിയാരം (റോട്ടറി ക്ലബ്), സൂരജ് പിലാത്തറ (റിട്ട. നേവി ഓഫീസര്‍), പ്രസന്നന്‍ കേദാരം (റോട്ടറി ക്ലബ്) എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രതീക്ഷ കോട്ടിയാന്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. നിഖില്‍ തോമസ് (ജനറല്‍ മാനേജര്‍ – ഓപ്പറേഷന്‍സ്), വൈശാഖ് സുരേഷ് (ഡെപ്യൂട്ടി മാനേജര്‍ മാര്‍ക്കറ്റിംഗ്), ഷമല്‍ ഭാസ്‌കര്‍ (മാനേജര്‍ ഓണ്‍ ഡ്യൂട്ടി), ജിതിന്‍ ലൂക്കോസ്, രവീന്ദ്രന്‍ കെ, സരിന്‍, അബ്ദുള്‍ ഹക്കീം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്‍ഡ്യാന ഇന്‍ഫോ സെന്റര്‍ പരിയാരത്ത് പ്രവര്‍ത്തനമാരംഭിച്ചു