ഡി’ഡെക്കറിന്റെ ഫാബ്രിക് ബ്രാന്‍ഡായ സന്‍സാര്‍; റീട്ടെയില്‍ ലോഞ്ച് പ്രഖ്യാപിച്ചു

ഡി’ഡെക്കറിന്റെ ഫാബ്രിക് ബ്രാന്‍ഡായ സന്‍സാര്‍; റീട്ടെയില്‍ ലോഞ്ച് പ്രഖ്യാപിച്ചു

ഗാര്‍ഹിക അലങ്കാര തുണിത്തരങ്ങളുടെ മുന്‍നിരയിലുള്ള ഡി ഡെക്കോര്‍ തങ്ങളുടെ പുതിയ ബ്രാന്‍ഡായ സന്‍സാര്‍ രാജ്യവ്യാപകമായി റീട്ടെയില്‍ ലോഞ്ച് പ്രഖ്യാപിച്ചു. 50 മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലുമായി 350 സ്റ്റോറുകളില്‍ സന്‍സാര്‍ ലഭ്യമാവും. ലോഞ്ചിന് മുന്നോടിയായി, ‘ബോധപൂര്‍വ്വം ജീവിക്കുക’ എന്ന ടാഗ്ലൈനോടെ, ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ഒരു പുതിയ ടിവിസി സന്‍സാര്‍ പുറത്തിറക്കി.

‘ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രീമിയം, മിനിമലിസ്റ്റ് തുണിത്തരങ്ങള്‍ ഞങ്ങളുടെ പ്രധാന മെട്രോകളിലെയും ടയര്‍ 1, 2 നഗരങ്ങളിലെയും എക്സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ വിപുലമായ ശൃംഖലയിലൂടെ ലഭ്യമാകും. ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ ഹീറോ രണ്‍വീര്‍ സിംഗിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണെന്ന് സന്‍സാര്‍ ബിസിനസ് ഹെഡ് സഞ്ജന അറോറ പറഞ്ഞു.ജൂലൈ മുതല്‍, കര്‍ട്ടനുകളും അപ്‌ഹോള്‍സ്റ്ററിയും ഉള്‍പ്പെടെയുള്ള പ്രീമിയം സോഫ്റ്റ് ഫര്‍ണിഷിംഗ് തുണിത്തരങ്ങളുടെ വിപുലമായ ശേഖരം സന്‍സാര്‍ അവതരിപ്പിക്കും. തുടര്‍ന്ന് വരും മാസങ്ങളില്‍ പ്രീമിയം ഹോം ഡെക്കോര്‍ ഫാബ്രിക്കുകളുടെ സമഗ്രമായ ശ്രേണിയും അവതരിപ്പിക്കും.

 

 

 

ഡി’ഡെക്കറിന്റെ ഫാബ്രിക് ബ്രാന്‍ഡായ സന്‍സാര്‍;
റീട്ടെയില്‍ ലോഞ്ച് പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *