ബംഗ്ലാദേശ് കലാപം; ഡല്‍ഹിയില്‍ അടിയന്തിര സര്‍വ്വകക്ഷി യോഗം

ബംഗ്ലാദേശ് കലാപം; ഡല്‍ഹിയില്‍ അടിയന്തിര സര്‍വ്വകക്ഷി യോഗം

ന്യൂഡല്‍ഹി: ബംഗ്ലദേശിലെ കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയതോടെ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം തുടങ്ങി. യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ബംഗ്ലദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.കനത്ത ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയുടെ അതിര്‍ത്തിയില്‍, ബിഎസ്എഫ് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.അതിര്‍ത്തിയിലെ
ബരാക് താഴ്വരയില്‍ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേര്‍ന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ലദേശുമായി അതിര്‍ത്തി പങ്കിടുന്നത്.

അതിര്‍ത്തിയില്‍ പട്രോളിങ് ശക്തമാക്കി. പ്രധാന ചെക്ക്‌പോസ്റ്റായ പെട്രാപോള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ അനുവാദം നല്‍കി. സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

 

 

ബംഗ്ലാദേശ് കലാപം; ഡല്‍ഹിയില്‍ അടിയന്തിര സര്‍വ്വകക്ഷി യോഗം

Share

Leave a Reply

Your email address will not be published. Required fields are marked *