ഹൈസ്‌കൂളുകളെല്ലാം സെക്കന്‍ഡറിയാക്കണം; ഖാദര്‍ കമ്മിറ്റി

ഹൈസ്‌കൂളുകളെല്ലാം സെക്കന്‍ഡറിയാക്കണം; ഖാദര്‍ കമ്മിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളെല്ലാം സെക്കന്‍ഡറിയാക്കണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ലയിപ്പിക്കുക മാത്രമല്ല കുട്ടികള്‍ക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് ഈ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറുന്നു.ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഹൈസ്‌കൂളുകളെല്ലാം 12 വരെയാക്കി ഉയര്‍ത്താനുള്ള ശുപാര്‍ശ.

പ്രീസ്‌കൂള്‍ മുതല്‍ 12 വരെ പഠിപ്പിക്കുന്ന മുഴുവന്‍പേരെയും അധ്യാപകരെന്ന ഒറ്റനിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്പോള്‍ സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും ഒറ്റവിഭാഗത്തില്‍ ഉള്‍പ്പെടുത്തി റഫറണ്ടം നടത്തണം.

അധ്യാപകസംഘടനകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ നിശ്ചയിക്കുന്ന ശതമാനത്തില്‍ അധ്യാപകരുടെ പങ്കാളിത്തമുണ്ടാവണമെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാര്‍ശ.അധ്യാപകസംഘടനകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയുണ്ടാവണം. 18 ശതമാനത്തില്‍ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം.

എട്ടാംക്ലാസ് മുതല്‍ കുട്ടികളുടെ അഭിരുചി മനസ്സിലാക്കണമെന്നും ഒന്‍പതുമുതല്‍ അതനുസരിച്ചുള്ള പഠനം നടപ്പാക്കണമെന്നുമാണ് നിര്‍ദേശം.11, 12 ക്ലാസുകളില്‍ വിഷയാധിഷ്ഠിത പഠനത്തിനൊപ്പം കുട്ടികളുടെ പ്രത്യേക അഭിരുചിയനുസരിച്ചുള്ള തൊഴില്‍പഠനവും ഉള്‍പ്പെടുത്തും.

 

 

ഹൈസ്‌കൂളുകളെല്ലാം സെക്കന്‍ഡറിയാക്കണം;
ഖാദര്‍ കമ്മിറ്റി

 

Share

Leave a Reply

Your email address will not be published. Required fields are marked *