വയനാട്ടിലെ മേപ്പാടിയില്‍ ഉര്‍ള്‍പൊട്ടലുണ്ടാവാനുള്ള സാധ്യത മുന്‍പെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും ഇപ്പോഴുണ്ടായിട്ടുള്ള ദുരന്തം മനുഷ്യ നിര്‍മ്മിതമാണെന്നും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ മാധവ് ഗോഡ്ഗില്‍ പറഞ്ഞു.
വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ 200ലധികം പേര്‍ മരിക്കുകയും നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും തകരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ പ്രദേശങ്ങളിലെ അനധികൃത റിസോര്‍ട്ടുകളും നിര്‍മാണങ്ങളും നിയന്ത്രിക്കാന്‍ കഴിയാത്തതും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ദുരന്തത്തിന് ആക്കം കൂട്ടി. 2019 ഓഗസ്റ്റ് 8ന് പുത്തുമലയില്‍ ഉരുള്‍പൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വര്‍ഷം മതിയാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച സര്‍ക്കാര്‍ സമിതിയുടെ അധ്യക്ഷനായിരുന്നു ഗാഡ്ഗില്‍.
ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കി.സര്‍ക്കാരിന് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പരിസ്ഥിതി ചൂഷണത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിലാണ് വയനാട്ടിലെ മേപ്പാടി, ചൂരല്‍മല പ്രദേശങ്ങള്‍.വൈത്തിരി താലൂക്കില്‍ ഉള്‍പ്പെട്ട മേപ്പാടി, കേരളത്തിലെ 18 പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ (ഇഎസ്എല്‍) പാനല്‍ കണ്ടെത്തിയിരുന്നു. പാനല്‍ അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.കേന്ദ്രസര്‍ക്കാര്‍ പിന്നീട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും കസ്തൂരിരംഗന്‍ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ നിയമിക്കുകയും ചെയ്തു.ഗാഡ്ഗില്‍ സമിതി പശ്ചിമഘട്ടത്തെ മുഴുവന്‍ ഇഎസ്എകളായി വിജ്ഞാപനം ചെയ്യണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി ഇഎസ്എയുടെ വ്യാപ്തി പശ്ചിമഘട്ടത്തിന്റെ 37 ശതമാനമായി കുറക്കുകയാണുണ്ടായത്.
വയനാട് ദുരന്തം മനുഷ്യ നിര്‍മ്മിതം; മാധവ് ഗാഡ്ഗില്‍