നീറ്റ്-പിജി പരീക്ഷാര്‍ത്ഥികള്‍ക്ക് ആശ്വാസം പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തില്‍ അനുവദിക്കും; രാജീവ് ചന്ദ്രശേഖര്‍

നീറ്റ്-പിജി പരീക്ഷാര്‍ത്ഥികള്‍ക്ക് ആശ്വാസം പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തില്‍ അനുവദിക്കും; രാജീവ് ചന്ദ്രശേഖര്‍

ദില്ലി: നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര സ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കുകയെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി സംസാരിച്ചത്.മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് ഉറപ്പാക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേര്‍ പരീക്ഷയെഴുതുന്നുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനായി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പോകണം.

 

നീറ്റ്-പിജി പരീക്ഷാര്‍ത്ഥികള്‍ക്ക് ആശ്വാസം
പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തില്‍
അനുവദിക്കും; രാജീവ് ചന്ദ്രശേഖര്‍

Share

Leave a Reply

Your email address will not be published. Required fields are marked *