കോഴിക്കോട്: ഫ്രാഗ്രന്‍സ് വേള്‍ഡ് സ്ഥാപകന്‍ പോളണ്ട് മൂസഹാജി എപിജെ അബ്ദുള്‍ കലാം അവാര്‍ഡ് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ രാജ് നിവാസ് ഗോയല്‍, മനോജ് കുമാര്‍ എം.പി, ഭക്ഷ്യ സിവില്‍ സപ്ലൈസ് ആന്‍ഡ് ഇലക്ഷന്‍ ക്യാബിനറ്റ് മന്ത്രി ഇമ്രാന്‍ ഹുസൈന്‍, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആലി മുഹമ്മദ് ഇഖ്ബാല്‍, അറബ് ലീഗ് മിഷന്റെ അംബാസഡര്‍ ഡോ. മാസിന്‍ അല്‍ മസൂദി എന്നിവര്‍ സംബന്ധിച്ചു.ശാസ്ത്ര വികസനം, മാനവികത, വിദ്യാര്‍ത്ഥികളുടെ ക്ഷേമം എന്നിവയില്‍ അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഡോ. എപിജെ അബ്ദുള്‍ കലാം അവാര്‍ഡിന് പരിഗണിക്കുന്നത്.സുഗന്ധദ്രവ്യ മേഖലയിലെ സംരംഭകത്വത്തിനും നൂതനത്വത്തിനും നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് പോളണ്ട് മൂസ ബഹുമതിക്ക് അര്‍ഹനായത്.ഉയര്‍ന്ന നിലവാരമുള്ള പെര്‍ഫ്യൂമുകള്‍ക്കും സുഗന്ധവ്യവസായത്തോടുള്ള നൂതനമായ സമീപനത്തിനും പേരുകേട്ട പ്രമുഖ ആഗോള സുഗന്ധ കമ്പനിയാണ് ഫ്രാഗ്രന്‍സ് വേള്‍ഡ്. എ.പി.ജെ.അബ്ദുല്‍ കലാം അവാര്‍ഡ് സ്വീകരിക്കുന്നത് വലിയ അഭിമാനത്തിന്റെയും വിനയത്തിന്റെയും നിമിഷമാണെന്ന് അവാര്‍ഡ് സ്വീകരിച്ച് മറുപടി പ്രസംഗത്തില്‍ പോളണ്ട് മൂസ പറഞ്ഞു.
പോളണ്ട് മൂസഹാജി എപിജെ അബ്ദുള്‍ കലാം അവാര്‍ഡ് ഏറ്റുവാങ്ങി