ടെല്‍ അവീവ്: ഇസ്രയേലും ഇറാനും തമ്മില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ആവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു.
ടെഹറാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്റേയും ഹമാസിന്റേയും ആരോപണം. എന്നാല്‍, ഇതുവരെ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷ സാധ്യ നിലനില്‍ക്കുന്നതിനാല്‍ ഇസ്രയേലിലെ ടെല്‍അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ആഗസ്റ്റ് എട്ടുവരെ എയര്‍ ഇന്ത്യ റദ്ദുചെയ്തിരുന്നു.കാന്‍സലേഷന്‍ ചാര്‍ജില്ലാതെ ടിക്കറ്റ് തുക തിരികെനല്‍കും. റീബുക്കിങ്ങിനും അവസരമുണ്ട്.