കോഴിക്കോട് : ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്റ് മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) കോഴിക്കോട് സിറ്റി ഏരിയ ജനറല്‍ബോഡി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹാര്‍ ഉദ്ഘാടനം ചെയ്തു. ഫര്‍ണിച്ചര്‍ വ്യാപാരികളും നിര്‍മ്മാതാക്കളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധി നേരിടുന്ന ചെറുകിട മേഖലകളിലും നിര്‍മ്മാണ മേഖലകളിലും സര്‍ക്കാര്‍ പ്രത്യേകം പാക്കേജ് നടപ്പിലാക്കി മേഖലയെ ശക്തിപ്പെടുത്തണം. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംഘടന കൈത്താങ്ങ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡണ്ട് സലിം ഡെക്കോറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു കേരള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പ്രസീദ് ഗുഡ് വേ, ജില്ല പ്രസിഡണ്ട് ഷെഹരിയാര്‍ കാഫ്‌കോ, ജില്ല വൈസ് പ്രസിഡന്റുമാരായ ബിജു കുന്നത്ത്, സമീര്‍ പാര്‍ക്ക്, സാജിദ് ഹോംസ് എന്‍ റൂംസ്, ജില്ല ജനറല്‍ സെക്രട്ടറി ജിബിന്‍ കാഡിയ, ജില്ലാ സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, ഫൈസല്‍ ബാവ , ജില്ലാ ട്രഷറര്‍ സുഹൈല്‍ വടകര, ജില്ല രക്ഷാധികാരികളായ ബാബുരാജ് ചന്ദ്രിക, സുമുഖന്‍ വേണു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സലിം ഡെക്കോറ (പ്രസിഡന്റ്) ഫൈസല്‍ , ഷാഹുല്‍ ഹമീദ് (വൈസ് പ്രസിഡന്റ്) , ജീനീഷ് വാഴയില്‍ (ജനറല്‍ സെക്രട്ടറി) , സഹദേവന്‍, ജയരാജ് (സെക്രട്ടറി) അബ്ദുല്‍ അസീസ് (ട്രഷറര്‍) എന്നിവരേയും 33 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ഫുമ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു