കോഴിക്കോട് :വയനാടിനായി ശനിയും ഞായറും ജില്ലയില്‍ 3126 യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആക്രി ശേഖരിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ജനങ്ങളില്‍ നിന്നും നേരിട്ട് പണം പിരിക്കാതെയും വ്യത്യസ്തമായ ചലഞ്ചുകള്‍ ഏറ്റെടുത്തുമാണ് വയനാടിനായി പണം കണ്ടെത്തുന്നത്. 2018 ലെ പ്രളയകാലത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി 1,6300000 (ഒരുകോടി അറുപത്തിമൂന്ന് ലക്ഷം രൂപ) വിവിധ ചലഞ്ചുകളിലൂടെ കണ്ടെത്തി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു.സമാനതകളില്ലാത്ത ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ ചൂരല്‍ മല പ്രദേശത്ത് ഉണ്ടായത്.
വീടും കിടപ്പാടവും ഉറ്റവരെയും നഷ്ട്ടപ്പെട്ട നൂറു കണക്കിന് മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്. ഡി വൈ ഫ് ഐ നേതൃത്വത്തില്‍ 25 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
വയനാടിനായി ഡി വൈ എഫ് ഐ ആക്രി പെറുക്കും
.