മേപ്പാടി: ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണും കണക്ഷനും നല്കി ജിയോ. ഫോണ്‍ നഷ്ടപ്പെട്ട് ബന്ധുക്കളോടോ സുഹൃത്തുക്കളോടെ ആശയ വിനിമയത്തിന്കഴിയാത്തവര്ക്ക് ആശ്വാസം നല്‍കാനാണ് പദ്ധതിയെന്ന് ജിയോ പറഞ്ഞു.
ഒരു മാസത്തേക്കുള്ള കണക്ഷനാണ് നല്‍കിയത് ഒരു മാസത്തിന് ശേഷം ഇവരെ ബന്ധപ്പെട്ട് ആവശ്യമുള്ളവര്‍ക്ക് തുടര്‍ന്നും കണക്ഷന് സൗജന്യമായി നല്‍കുമെന്ന് കമ്പനിപറഞ്ഞു.ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ നെറ്റ് ട്രാഫിക്കിലെ വര്‍ധനവ് കണക്കിലെടുത്ത് റിലയന്‍സ് ജിയോ അവിടുത്തെ നെറ്റ് വര്‍ക്ക് ശേഷി വര്‍ധിപ്പിച്ചിരുന്നു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യര്‍ഥനയും ദുരന്തബാധിതരുടെ ആവശ്യകതയും കണക്കിലെടുത്താണ് ജിയോയുടെ ഈ അടിയന്തിര നീക്കം. ഇതിനായി ഒരു ടവര്‍ കൂടി ജിയോ സ്ഥാപിച്ചു.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട ദുരന്ത ബാധിതര്‍ക്ക്
സൗജന്യമായി ഫോണും കണക്ഷനും നല്കി ജിയോ