വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനങ്ങളും. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ രക്ഷാപ്രവര്‍ത്തനത്തിനു ദൗത്യ സംഘത്തെ അയക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ പൂര്‍ണ്ണ പിന്തുണയും ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. സിദ്ധാരാമയ്യയുടെ സഹായ മനോഭാവത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ നന്ദി അറിയിച്ചു.തമിഴ്‌നാടും വലിയ പിന്തുണയാണ് കേരളത്തിനു നല്‍കിയത്. മുഖ്യമന്ത്രി സ്റ്റാലിന്‍ 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.