ദുരന്തമുഖത്ത് ടീം തിരിച്ചുള്ള തിരച്ചില്‍

ദുരന്തമുഖത്ത് ടീം തിരിച്ചുള്ള തിരച്ചില്‍

മേപ്പാടി: ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് ടീം തിരിച്ചുള്ള തിരച്ചിലാണ് നടത്തുക. 6 സോണുകളിലായിട്ടാണ് ടീം തിരച്ചില്‍ നടത്തുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തേതും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. സൈന്യം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചില്‍ തുടങ്ങും. പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും തിരച്ചില്‍ നടത്തും.ചാലിയാറിന്റെ പരിധിയില്‍ വരുന്ന 40 കിലോമീറ്ററില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തുക.പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിലുണ്ടാകും.പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ച് കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് തിരയും.

മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി 6 നായകളാണ് ഇപ്പോള്‍ തിരച്ചിലില്‍ സഹായിക്കുന്നത്.മണ്ണിനടിയില്‍ അകപ്പെട്ട മൃത ശരീരങ്ങളെ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നെത്തും.

ദുരന്തമുഖത്ത് ടീം തിരിച്ചുള്ള തിരച്ചില്‍

Share

Leave a Reply

Your email address will not be published. Required fields are marked *