വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 100ലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുമെന്ന് അവിടം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ സന്ദര്‍ശനം നടത്തി . പ്രിയങ്ക ഗാന്ധിക്കൊപ്പം ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിരുന്നു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍വെച്ചായിരുന്നു ചര്‍ച്ച. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ പറഞ്ഞു. രണ്ട് ദിവസമായി ഞങ്ങള്‍ ഇവിടെയുണ്ട്, വല്ലാത്തൊരു ദുരന്തമാണ് ഇവിടെ സംഭവിച്ചതെന്നും ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവര്‍ വിവരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും’ രാഹുല്‍ പറഞ്ഞു.
കേരളം കണ്ട വലിയൊരു ദുരന്തമാണിതെന്നും ഡല്‍ഹിയില്‍ ദുരന്തം സംബന്ധിച്ച കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കും. പ്രത്യേകം പരിഗണിക്കപ്പെടേണ്ട ഒരു സാഹചര്യമാണ് ഇവിടുത്തേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.