പാരീസ്: ഒളിമ്പിക്സില്‍ ഇരട്ട മെഡലുകള്‍ ഇന്ത്യയുടെ അഭിമാനമായ ഷൂട്ടര്‍ മനു ഭാകറിനു പിന്നാലെ കോടികളുടെ പരസ്യ ഓഫറുകളുമായി വിവിധ ബ്രാന്‍ഡുകള്‍. ഇന്ത്യയുടെ ഷൂട്ടിങ് സംഘത്തിലെ പ്രധാന പ്രധാന താരമായ മനു പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്സഡ് ടീം ഇനത്തിലും വെങ്കലം നേടി ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലും ഇടംനേടിയിരിക്കുകയാണ്. ഇതോടെ താരത്തിന്റെ ബ്രാന്‍ഡ് മൂല്യവും കുത്തനെ ഉയര്‍ന്നു.
നേരത്തേ പരസ്യ കരാറുകള്‍ക്കായി 20 മുതല്‍ 25 ലക്ഷം വരെ വാങ്ങിയിരുന്ന മനുവിന്റെ മൂല്യം ഒന്നരക്കോടി രൂപയോളമാണ് ഉയര്‍ന്നത്. 40ലേറെ ബ്രാന്ഡുകളാണ് സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് താരത്തെ സമീപിച്ചത്.
മെഡലിനു പുറമെ മനുഭാക്കറിന്
കോടികളുടെ ഓഫറുമായി വിവിധ ബ്രാന്‍ഡുകള്‍