ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനികൊല്ലപ്പെട്ടതിനുത്തരവാദി ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു. വധത്തിന് പ്രതികാരം
ആക്രമണമാണെന്നും ആയതിനാല്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹനിയയുടെ രക്തത്തിന് പ്രതികാരം ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയ ടെഹ്‌റാനിലെത്തിയിരുന്നത്. ടെഹ്‌റാനില്‍ അദ്ദേഹം താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ഡ്രോണ്‍ മിസൈല്‍ സംയോജിത ആക്രമണമാണ് ഇസ്രയേലില്‍ ഇറാന്‍ പദ്ധതിയിടുന്നത്. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിട്ടുണ്ട്. യമന്‍, സിറിയ, ഇറാഖ് എന്നിവയുള്‍പ്പെടെ സഖ്യസേനകളുടെ സഹായത്തോടെ സംയോജിത ആക്രമണം നടത്താനുളള പദ്ധതിയും ഇറാനുണ്ട്.