കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളും കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദീക്കും രാഹുലിനൊപ്പമുണ്ടായിരുന്നു. ശക്തമായ മഴയ്ക്കിടയിലായിരുന്നു ഇരുവരുടേയും സന്ദര്‍ശനം.
ഇരുവരും മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും അവിടെ നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലവും സന്ദര്‍ശിച്ചു.ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും.വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
രാഹുലും പ്രിയങ്കയും ചൂരല്‍ മലയില്‍