വയനാട്: മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം നടന്ന് മൂന്നാം നാളായ ഇന്ന് കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് തിരച്ചില്‍. ചെളി നിറഞ്ഞത് തിരച്ചിലിന് വലിയ വെല്ലുവിളിയാണ്. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും.മഴയുടെ ശക്തി കുറഞ്ഞാല്‍ തിരച്ചിലിന് സാധ്യത കൂടും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്.
മുണ്ടക്കൈയില്‍ നഷ്ടപ്പെട്ട പാലത്തിന് ബദലായി സൈന്യം പാലം നിര്‍മ്മിക്കുന്നുണ്ട്. എങ്കില്‍ മാത്രമേ ആ ഭാഗങ്ങളില്‍ ഗതാഗത സൗകര്യം നടക്കുകയുള്ളൂ.
വയനാട്ടില്‍ ഇന്ന് സര്‍കക്ഷി യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും. ഇന്ന് മിക്ക ജില്ലകളിലും മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് യെലോ അലര്‍ട്ട് മാത്രമാണുള്ളത്.
മേപ്പാടി ഉരുള്‍പൊട്ടല്‍ മരണ സംഖ്യ
ഉയരാന്‍ സാധ്യത, കാണാതായവര്‍ 240