വയനാടിന് കൈത്താങ്ങായി നിരവധി പേര്‍

വയനാടിന് കൈത്താങ്ങായി നിരവധി പേര്‍

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് താങ്ങായി നിരവധി സഹായ ഹസ്തങ്ങള്‍. ചെറുതും വലുതുമായ ഒരുപാട് സഹായങ്ങളാണ് അവിടേക്ക് എത്തുന്നത്.
മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപയാണ് ദുരിതാശ്വാസ ധനസഹായമായി നല്‍കിയത്. മന്ത്രി പി.രാജീവാണ് ഫണ്ട് ഏറ്റുവാങ്ങിയത്.  മമ്മുട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ് ഷെയര്‍  ഫൗണ്ടേഷന്റെ ഭാഗമായാണ് തുക നല്‍കിയത്. മറ്റ് ഇന്ത്യന്‍ നടീ നടന്മാരും ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കി. തെന്നിന്ത്യന്‍ നടനായ വിക്രം 20 ലക്ഷം രൂപയും, സൂര്യ, ജ്യോതിക, കീര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും കൈമാറി.

 

 

വയനാടിന് കൈത്താങ്ങായി നിരവധി പേര്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *